---
title: "ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകും"
english_title: "Gulf Tensions: Air India Express Flights from Kochi Rescheduled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372831/air-india-express-kochi-gulf-flights-rescheduled-tensions`"
published_at: "2026-07-17T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59703b1c9b5_images_(25).jpeg"
keywords: ["Air India Express", "Kochi Airport", "Gulf Crisis", "Doha Flight"]
---

# ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകും

> **Lead Summary:** **കൊച്ചി**: ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം.

## Article Content

**കൊച്ചി**: ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം.

ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളുടെ യാത്ര ഇന്നത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രി 7 മണിക്ക് കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് ജൂലൈ 17 വെള്ളിയാഴ്ച പുലർച്ചെ 2.30-ന് പുറപ്പെടും.

ഇന്നലെ രാത്രി 10 മണിക്ക് പുറപ്പെടേണ്ട ബഹ്റൈൻ വിമാനം ഇന്ന് രാവിലെ 8 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടും.

ഗൾഫിലെ നിലവിലെ സുരക്ഷാ സ്ഥിതി കണക്കിലെടുത്താണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് എയർലൈൻ എസ്എംഎസ്, ഇമെയിൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.

യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് എയർപോർട്ടിലെത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372831/air-india-express-kochi-gulf-flights-rescheduled-tensions`)